വെള്ളത്തിനടിയിലെ ഡൈവിംഗ് പാര്‍ക്; വന്‍ പദ്ധതിയുമായി ബഹ്‌റൈൻ
മനാമ- ലോകത്തെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ ഡൈവിംഗ് പാര്‍ക്ക് ബഹ്‌റൈനില്‍ വരുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്ന് വ്യവസായ, വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.
വെള്ളത്തിനടിയിലെ തീം പാര്‍ക് ആയാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതിയായിരിക്കും ഇത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലോകത്തെ ഏറ്റവും മികവേറിയ വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചായിരിക്കും പാര്‍ക് രൂപം കൊള്ളുക. രാജ്യത്തിന്റെ മറൈന്‍ ഇകോസിസ്റ്റത്തിന് ഉണര്‍വേകുന്നതായിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞു.