Peruvayal News

Peruvayal News

അറബിക്കടലിലെ ന്യൂനമർദവും സംബന്ധിച്ചുള്ള മുന്നറിയിപ്പ്

അറബിക്കടലിലെ ന്യൂനമർദവും സംബന്ധിച്ചുള്ള മുന്നറിയിപ്പ്

ലക്ഷദ്വീപിനോട്  ചേർന്ന് തെക്ക് കിഴക്കൻ അറബി കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഒരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കുവാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരിണമിക്കുന്ന ശക്തമായ ന്യൂനമർദ്ദ൦ കിഴക്ക് - മദ്ധ്യ അറബിക്കടലിലും ,തെക്ക്കി-ഴക്കൻ  അറബിക്കടലിലും മുകളിലും നിലകൊള്ളുകയും ചെയ്തേക്കാം .തുടർന്ന് ഈ ന്യൂനമർദ്ദ൦ ഒരു ചുഴലികാറ്റായി  പരിണമിക്കുകയും വടക്ക് ,വടക്ക് - പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിക്കുവാനും സാധ്യതയുണ്ട് .


മേൽ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു .


 9th June - തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 35-45  kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത് 


10th June - തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടൽ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ , ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 -50   kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്.


തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35  - 45    kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്.



11th June -മദ്ധ്യ കിഴക്ക് അറബിക്കടലിൽ   മണിക്കൂറിൽ 55 -65  kmph വേഗതയിലും,  

തെക്ക് അറബിക്കടൽ , മദ്ധ്യ പടിഞ്ഞാറ് അറബിക്കടൽ ,ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50  kmph  വേഗതയിലും , തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35  - 45    kmph വേഗതയിലും കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്.


12th June -മദ്ധ്യ  അറബിക്കടലിൽ    മണിക്കൂറിൽ  65-75  kmph  വേഗതയിലും ,

 ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 -50 kmph  വേഗതയിലും,തെക്ക് പടിഞ്ഞാറ്  ബംഗാൾ ഉൾക്കടലിൽ  മണിക്കൂറിൽ 35 -45  kmph  വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്


13 th June - തെക്ക് , മദ്ധ്യ അറബികടൽ ,ലക്ഷദ്വീപ് ,കേരള-കർണ്ണാടക തീരം എന്നിവടങ്ങളിൽ മണിക്കൂറിൽ 35 -45  kmph  വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ  മേഖലകളിൽ മത്സ്യ ബന്ധനത്തിന്  കടലിൽ പോകരുത്



KSDMA-IMD

പുറപ്പെടുവിച്ച സമയം: .2 :30pm, 09 /06/2019

Don't Miss
© all rights reserved and made with by pkv24live