Peruvayal News

Peruvayal News

ചാമ്പ്യന്മാരെ പിടിച്ചുകെട്ടിലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ജൈത്രയാത്ര

ചാമ്പ്യന്മാരെ പിടിച്ചുകെട്ടി

ലണ്ടന്‍ - കഴിഞ്ഞ പത്തു കളികളും ജയിച്ചെത്തിയ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകര്‍ത്ത് ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ജൈത്രയാത്ര. ശിഖര്‍ ധവാന്റെ മിന്നുന്ന സെഞ്ചുറിയും ഒപ്പം നിന്ന മുന്‍നിരയുടെ തകര്‍പ്പന്‍ ബാറ്റിംഗും ഇന്ത്യയെ അഞ്ചിന് 352 ലേക്ക് നയിച്ചപ്പോള്‍ അച്ചടക്കമുള്ള ബൗളിംഗിന് മുന്നില്‍ ഓസ്‌ട്രേലിയക്ക് മുന്നേറ്റം പ്രയാസമായി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ 316 ന് അവര്‍ ഓളൗട്ടായി. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍കുമാറും  മൂന്നു വിക്കറ്റ് വീതമെടുത്തു.  യുസവേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റെടുത്തു. 

ശിഖറും രോഹിത് ശര്‍മയും (57) തമ്മിലുള്ള ഓപണിംഗ് കൂട്ടുകെട്ടും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ ശതകവുമാണ് (77 പന്തില്‍ 82) ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പിന്നീട് ഇന്ത്യയുടെ ചിട്ടയായ ബൗളിംഗിന് മുന്നില്‍ ഓസ്‌ട്രേലിയ ഇഴഞ്ഞു. ഡേവിഡ് വാണര്‍ അര്‍ധ ശതകം നേടിയെങ്കിലും ഒരു ഘട്ടത്തിലും ബൗളിംഗിനു മേല്‍ ആധിപത്യം നേടാനായില്ല (84 പന്തില്‍ 56). സ്‌കോറിംഗിന്റെ ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് (36) റണ്ണൗട്ടായി. സ്റ്റീവ് സ്മിത്തും (70 പന്തില്‍ 69) ഉസ്മാന്‍ ഖ്വാജയും (39 പന്തില്‍ 42) ഗ്ലെന്‍ മാക്‌സ്‌വെലുമാണ് (14 പന്തില്‍ 28) വേഗം കൂട്ടാന്‍ ശ്രമിച്ചത്. ജസ്പ്രീത് ബുംറയുടെ സൂപ്പര്‍പെയ്‌സില്‍ ഖ്വാജയുടെ കുറ്റി തെറിച്ചു. സ്മിത്തിനെയും സ്റ്റോയ്‌നിസിനെയും ഒരോവറില്‍ ഭുവനേശ്വറില്‍ മടക്കി. അലക്‌സ് കാരി (35 പന്തില്‍ 55 നോട്ടൗട്ട്) ആഞ്ഞടിച്ചെങ്കിലും അപ്പോഴേക്കും ഓസീസ് കളി കൈവിട്ടിരുന്നു.


സ്‌കോര്‍ കാര്‍ഡ്

ഇന്ത്യ

രോഹിത് സി കാരി ബി നൈല്‍ 57 (70, 6-1, 4-3), ശിഖര്‍ സി സബ് (ലയണ്‍) ബി സ്റ്റാര്‍ക്ക് 117 (109, 4-16), കോഹ്‌ലി സി കമിന്‍സ് ബി സ്‌റ്റോയ്‌നിസ് 82 (77, 6-2, 4-4), ഹാര്‍ദിക് സി ഫിഞ്ച് ബി കമിന്‍സ് 48 (27, 6-3, 4-4), ധോണി സി ആന്റ് ബി സ്‌റ്റോയ്‌നിസ് 27 (14, 6-1, 4-3), രാഹുല്‍ നോട്ടൗട്ട് 11 (3, 6-1, 4-1), കേദാര്‍ നോട്ടൗട്ട് 0 (0)

എക്‌സ്ട്രാസ് - 10

ആകെ (അഞ്ചിന്) - 352

വിക്കറ്റ് വീഴ്ച: 1-127, 2-220, 3-301, 4-338, 5-348

ബൗളിംഗ്: കമിന്‍സ് 10-0-55-1, സ്റ്റാര്‍ക്ക് 10-0-74-1, നൈല്‍ 10-1-63-1, മാക്‌സ്‌വെല്‍ 7-0-45-0, സാംപ 6-0-50-0, സ്റ്റോയ്‌നിസ് 7-0-62-2

ഓസ്‌ട്രേലിയ 

വാണര്‍ സി ഭുവനേശ്വര്‍ ബി ചഹല്‍ 56 (84, 4-5), ഫിഞ്ച് റണ്ണൗട്ട് (കേദാര്‍/ഹാര്‍ദിക്) 36 (35, 6-1, 4-3), സ്മിത്ത് എല്‍.ബി ഭുവനേശ്വര്‍ 69 (70, 6-1, 4-5), ഖ്വാജ ബി ബുംറ 42 (39, 6-1, 4-4), മാക്‌സ്‌വെല്‍ സി സബ് (ജദേജ) ബി ചഹല്‍ 28 (14, 4-5), സ്റ്റോയ്‌നിസ് ബി ഭുവനേശ്വര്‍ 0 (2), കാരി , നൈല്‍ സി കോഹ്‌ലി ബി ബുംറ 4 (9), കമിന്‍സ് സി ധോണി ബി ബുംറ 8 (7, 4-1), സ്റ്റാര്‍ക്ക് റണ്ണൗട്ട് (സബ് ശങ്കര്‍) 3 (3), സാംപ സി സബ് (ജദേജ) ബി ഭുവനേശ്വര്‍ 1 (3)

എക്‌സ്ട്രാസ് - 14

ആകെ (50 ഓവറില്‍) - 316

വിക്കറ്റ് വീഴ്ച: 1-61, 2-133, 3-202, 4-238, 5-238, 6-244, 7-283, 8-300, 9-313

ബൗളിംഗ്: ഭുവനേശ്വര്‍ 10-0-50-3, ബുംറ 10-1-61-3, ഹാര്‍ദിക് 10-0-68-0, കുല്‍ദീപ് 9-0-55-0, ചഹല്‍ 10-0-62-2, കേദാര്‍ 1-0-14-0


പോയന്റ് നില

ടീം, കളി, ജയം, തോല്‍വി, പോയന്റ് എ ക്രമത്തില്‍

ന്യൂസിലാന്റ്    3    3    0    6

ഇന്ത്യ    2    2    0    4

ഇംഗ്ലണ്ട്    3    2    1    4

ഓസ്‌ട്രേലിയ    3    2    1    4

ശ്രീലങ്ക    3    1    1    3

പാക്കിസ്ഥാന്‍    3    1    1    3

വെസ്റ്റിന്‍ഡീസ്    2    1    1    2

ബംഗ്ലാദേശ്    3    1    2    2

ദക്ഷിണാഫ്രിക്ക    3    0    3    0

അഫ്ഗാനിസ്ഥാന്‍    3    0    3    0

Don't Miss
© all rights reserved and made with by pkv24live