കൊല്ലത്ത് വിദ്യാര്‍ത്ഥികളെ കാറിടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്
കൊല്ലം : അഞ്ചലില്‍ കാറിടിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്ക്. അപകടത്തില്‍പ്പെട്ടവരില്‍ കുട്ടികളുടെ അമ്മമാരും ഒരു പിഞ്ചു കുഞ്ഞും പെടും. പരിക്ക് പറ്റിയ ഒരു വിദ്യാര്‍ത്ഥിയുടെയും ഒന്നര വയസ്സുകാരിയുടെയും നില ഗുരുതരമാണ്. ഏറം ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിസ്മി (6) സുമയ്യ(ഒന്നര) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കും
