Peruvayal News

Peruvayal News

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

മധ്യപ്രദേശ്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പന്ത്രണ്ട് വയസുകാരൻ മരിച്ചു. മധ്യപ്രദേശിലെ ദാർ ജില്ലയിലാണ് സംഭവം.


ചാർജ് ചെയ്യുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ബന്ധു കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു- പോലീസ് വ്യക്തമാക്കി.


പൊട്ടിത്തെറി കേട്ട് എത്തിയപ്പോൾ കുട്ടി ബോധരഹിതനായി നിലത്ത് കിടക്കുന്നതാണ് കണ്ടത്. മൊബൈൽ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ചാർജറും സ്വിച്ച് ബോർഡും പൊട്ടിച്ചിതറി.


അതേ സമയം സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live