നീറ്റ് ഫലം പ്രസിദ്ധീകരിച്ചു: ആദ്യത്തെ അമ്പത് റാങ്കില്‍ മൂന്ന് മലയാളികൾ
ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന പരീക്ഷയായ നീറ്റ് (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡ!േവാലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ അമ്പതു റാങ്കുകളില്‍ മൂന്ന് മലയാളികളുമുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് ആദ്യ അമ്പത് റാങ്കില്‍ ഉള്‍പ്പെട്ട മലയാളികള്‍
കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 66.59 പേരും പരീക്ഷയില്‍ യോഗ്യത നേടി. ആകെ 73385 പേരാണ് യോഗ്യത നേടിയിരിക്കുന്നത്. അതുല്‍ മനോജിന് 29ാം റാങ്കും ഹൃദ്യ ലക്ഷ്മി ബോസിന് 31 ഉം അശ്വിന്‍ വി പിക്ക് 33ാം റാങ്കുമാണ് ലഭിച്ചിരിക്കുന്നത്.
