പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിന്റെ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ജെ.പ്രസാദ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ജെസി ജോസഫ്, ഹയർ സെക്കന്ററി വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.പി.പി പ്രകാശൻ, വി.എച്ച്.എസ്.ഇ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ (ജനറൽ) കെ.അജിത്, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജോയിന്റ് ഡയറക്ടർ കെ.വിമലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
