Peruvayal News

Peruvayal News

വാട്‌സ്ആപ്പിലൂടെ എന്തുമാകാമെന്ന് കരുതണ്ട, ഇനി മുതല്‍ പിടി വീഴും

വാട്‌സ്ആപ്പിലൂടെ എന്തുമാകാമെന്ന് കരുതണ്ട, ഇനി മുതല്‍ പിടി വീഴും



ആപ്ലിക്കേഷന്റെ നിയമാവലി പാലിക്കാത്തവരേയും ദുരുപയോഗം ചെയ്യുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന കാര്യം വാട്‌സ്ആപ്പ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

സഹിച്ചും ഉപദേശിച്ചും ഉപയോക്താക്കളെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് അവസാനിപ്പിക്കുന്നു. വാട്‌സ്ആപ് ദുരുപയോഗം ചെയ്യുന്നവരെയും കമ്പനികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് തീരുമാനം. നിയമലംഘകര്‍ക്ക് ഡിംസബര്‍ ഏഴ് മുതല്‍ കോടതി കയറേണ്ടി വരും.


ആപ്ലിക്കേഷന്റെ നിയമാവലി പാലിക്കാത്തവരേയും ദുരുപയോഗം ചെയ്യുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന കാര്യം വാട്‌സ്ആപ്പ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ചട്ടംപാലിക്കാത്തവരെ വാട്‌സ്ആപ്പില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ കമ്പനി പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ഫലം കാണാതെ വന്നതോടെയാണ് നിയമത്തിന്റെ വഴിക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിരീക്ഷണം കര്‍ശനമാക്കി പ്രതിമാസം 20 ലക്ഷം അക്കൗണ്ടുകള്‍ വീതം നീക്കം ചെയ്യാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ ഇത്തരം വ്യാജവേട്ട നടത്തി കോടിക്കണക്കിന് ഉപയോക്താക്കളെ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, വാട്‌സ്ആപ്പ് ഇത്തരം കര്‍ശന നടപടിയിലേക്ക് കടക്കുന്നത് ആദ്യമാണ്

Don't Miss
© all rights reserved and made with by pkv24live