മറ്റുള്ളവരുടെ മോശം ഭൂതകാലത്തെ ഓർമ്മിപ്പിച്ച് ആരെയും നിരാശരാക്കരുത്. തെറ്റുകളും പരാജയങ്ങളും സംഭവിക്കാത്തവരായി ആരുമില്ല.
ഉപദേശിക്കാനും കളിയാക്കാനും ആർക്കും കഴിയും.., എന്നാൽ ഒരു വിഷമഘട്ടം വരുമ്പോൾ കൂടെ നിന്ന് സാന്ത്വനിപ്പിക്കാനും, സ്നേഹിക്കാനും മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ കഴിയൂ.
തെറ്റുകുറ്റങ്ങൾ എടുത്തു പറഞ്ഞ് ആരെയും വിഷമിപ്പിക്കരുത്.., പകരം ആത്മവിശ്വാസവും, ധൈര്യവും നൽകി അവരെ ആശ്വസിപ്പിക്കുക
മറ്റുള്ളവരുടെ മുന്നിൽ അപരന്റെ തെറ്റുകളെ രഹസ്യമാക്കി വെക്കുകയും, തനിച്ചായിരിക്കുമ്പോൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ
