Peruvayal News

Peruvayal News

ഇസ്തിരി പെട്ടി ഓഫാക്കാന്‍ മറന്നു, വീട് പൂര്‍ണമായും കത്തി നശിച്ചു

ഇസ്തിരി പെട്ടി ഓഫാക്കാന്‍ മറന്നു,  വീട് പൂര്‍ണമായും കത്തി നശിച്ചു

ആലപ്പുഴ- ഒരു  നൂറ്റാണ്ടോളം പഴക്കമുള്ള വീട് പൂര്‍ണമായും കത്തിനശിച്ചു. കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 3.40നാണ് സംഭവം ഉണ്ടായത്. ചെന്നക്കാട് വീട്ടില്‍ വി രജന്റെ വീടാണ് കത്തി നശിച്ചത്. കേരളത്തിലെ പഴയകാല വീടുകളുടെ മാതൃകയില്‍ അറയും പുരയുമായുള്ള മരംകൊണ്ട് നിര്‍മ്മിച്ച് വീടിന്റെ മേല്ക്കൂര ഉള്‍പ്പടെ പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലുള്ളവര്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും, പണവും, നെല്ലും ഉള്‍പ്പടെ സകലതും കത്തി ചാമ്പലായി. വീടിനുള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് അഗ്‌നിശമന സേനയെ വിവരം അറിയിച്ചത്. ചങ്ങനാശരിയില്‍നിന്നും അഗ്‌നിശമന സേനയെത്തി ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രഥമിക നിഗമനം. ബന്ധുവീട്ടിലേക്ക് പോകാന്‍ വസ്ത്രങ്ങള്‍ അയണ്‍ ചെയ്യുന്നതിനിടെ കരണ്ട് പോയിരുന്നു. ഇതോടെ അയണ്‍ ബോക്‌സ് ഓഫ് ചെയ്യാന്‍ മറന്നതാകാം തീപിടുത്തത്തിന് കാരണമായതെന്നാണ് അഗ്‌നിശമനയുടെ നിഗമനം.

Don't Miss
© all rights reserved and made with by pkv24live