Peruvayal News

Peruvayal News

നിപ ബാധിച്ച് ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

നിപ ബാധിച്ച് ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിപ സംശയത്തിൽ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ രക്തസാമ്പിളുകൾ പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ രോഗ ബാധിതന്റേയും ഐസലേഷൻ വാർഡിൽ ചികിത്സയിലുള്ള അഞ്ച് പേരുടേയും നില മെച്ചപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം എത്തും. അതു വരെ സാധാരണ ചികിത്സയാണ് നൽകുന്നത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം നിപ പ്രതിരോധത്തിനുള്ള പ്രത്യേകമരുന്ന് ആന്റിബോഡി ഹ്യൂമൺ മോണോക്ലോണൽ കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായതിനാൽ ഈ മരുന്ന് ഉടൻ നൽകേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

Don't Miss
© all rights reserved and made with by pkv24live