Peruvayal News

Peruvayal News

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി



ഭീകരവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി കോ ഓപ്പറേഷൻ ഉച്ചകോടിയിലാണ് മോദി പാകിസ്താനെതിരെ ഒളിയമ്പെയ്തത്.


ഭീകരവാദത്തെ നേരിടാൻ സഹകരണം ശക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ജനങ്ങൾ തമ്മിലുള്ള സഹകരണം ഭീകരവാദത്തെ നേരിടുന്നതിൽ പ്രധാനമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.


സുരക്ഷയും സമാധാനവുമാണ് മേഖലയുടെ പ്രധാന താത്പര്യങ്ങൾ. അഫ്ഗാനിസ്ഥാന്റെ സ്ഥിരത മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എസ്.സി.ഒ അംഗ രാജ്യങ്ങളിലെ വിസാ ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't Miss
© all rights reserved and made with by pkv24live