ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അന്തരിച്ചു
ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി (67) അന്തരിച്ചു. ചാരവൃത്തി കേസിലെ വിരാരണയ്ക്കിടെ കോടതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈജിപ്തിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭരണാധികാരിയാണ് മുർസി. ചുമതലയേറ്റ് ഒരു വർഷത്തിനുശേഷമുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ സൈന്യം അധികാരത്തിൽനിന്ന് പുറത്താക്കി.
