കേരളാ കോൺഗ്രസ് (എം) പി ജെ ജോസഫിനൊപ്പം.
കോട്ടയം: കേരളാ കോൺഗ്രസിന്റെ സീനിയർ നേതാവ് ചങ്ങനാശ്ശേരി എം എൽ എ സി എഫ് തോമസ് പി ജെ ജോസഫിന് പിന്തുണ നൽകിയതോടെ ജോസ് കെ മാണി വിഭാഗം വിമതപക്ഷമാകുമെന്ന് ഉറപ്പായി. എൻ എസ് എസ് നേതൃത്വം പി ജെ ജോസഫിന് പിന്തുണ നൽകുന്നുവെന്ന് നേരത്തേ വാർത്ത ഉണ്ടായിരുന്നു. കേരളാ കോൺഗ്രസിന്റെ സീനിയർ നേതാവ് സി എഫ് തോമസ് ഇന്ന് ചങ്ങനാശ്ശേരി പെരുന്നയിൽ എൻ എസ് എസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ മന്നത്ത് പത്മനാഭനാണ് കേരളാ കോൺഗ്രസ് പാർട്ടി രൂപീകരിച്ചത് എന്നത് പ്രസ്താവ്യമാണ്. എൻ എസ് എസ് പി ജെ ജോസഫിന് പിന്തുണ നൽകിയതോടെ ജോസ് വിഭാഗത്തിലെ എം എൽ എ ജയരാജ് ജോസ് വിഭാഗം വിട്ട് ജോസഫിനൊപ്പം ചേരുമെന്ന് വാർത്താ ഏജൻസിറിപ്പോർട്ടു ചെയ്തു. കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ അന്തരിച്ച കെ. നാരായണക്കുറുപ്പിന്റെ മകനാണ് പ്രൊഫസർ ജയരാജ്.
