Peruvayal News

Peruvayal News

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മേജര്‍ക്ക് വീരമൃത്യു, മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മേജര്‍ക്ക് വീരമൃത്യു, മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്



ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മേജർക്ക് വീരമൃത്യു. അനന്തനാഗ് ജില്ലയിലെ അച്ചാബാൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മേജർ വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച രാവിലെയാണ് അച്ചാബാൽ മേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ തീവ്രവാദികൾ തമ്പടിച്ചതായുള്ള വിവരത്തെത്തുടർന്ന് സുരക്ഷാസേന രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിർത്തത്.

Don't Miss
© all rights reserved and made with by pkv24live