Peruvayal News

Peruvayal News

ഖാദർ കമ്മിറ്റി റിപ്പോർട്ട് രണ്ടാംഭാഗം തയ്യാറായി

ഖാദർ കമ്മിറ്റി റിപ്പോർട്ട്

രണ്ടാംഭാഗം തയ്യാറായി



ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഒന്നാം ഭാഗം നടപ്പിലാക്കുന്നതിലെ വിവാദങ്ങൾ അവസാനിച്ച ശേഷം മതി സ്ഫോടനാത്മകമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നത്

എന്ന സർക്കാർ തീരുമാനമാണ് റിപ്പോർട്ട് പുറത്തു വിടുന്നത് വൈകിക്കുന്നത്.


അക്കാദമിക മാറ്റങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ:


1. - 2 മുതൽ +2 വരെ സമയം ഏകീകരിക്കണം.

സമയം10 am മുതൽ 4 pm അല്ലെങ്കിൽ 

9.30 am മുതൽ 3.30 pm വരെ


2. അതിനനുസരിച്ച് ഹയർ സെക്കണ്ടറി പീരിയഡ് കുറയ്ക്കണം.


3.പീരിയഡിനനുസൃതമായി ഹയർ സെക്കണ്ടറി സിലബസ് ലഘൂകരിക്കണം.

കൂടുതൽ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് യോഗ്യത നേടാൻ ലഘൂകരിച്ച സിലബസ്സ് സഹായകരമാകണം.


4. എല്ലാ അധ്യാപകരുടെയും പീരിയഡ് ആഴ്ചയിൽ 28 ആയി നിജപ്പെടുത്തണം.


5. ഹയർ സെക്കണ്ടറിയിൽ 28 പീരിയഡില്ലാത്തവർ ഹൈസ്കൂൾ തലങ്ങളിൽ ക്ലാസ്സുകൾ എടുക്കണം.


6. ഹൈസ്കൂളിൽ 28 പീരിയഡ് ഇല്ലാത്ത അധ്യാപകർ ഉണ്ടെങ്കിൽ അവരുടെ സേവനം യോഗ്യതയ്ക്ക് അനുസരിച്ച് ഹയർ സെക്കണ്ടറിയിൽ ഉപയോഗപ്പെടുത്തണം.


7. പുന:ക്രമീകരണത്തിന്റെ ഭാഗമായി പുറത്ത് പോകേണ്ടി വരുന്ന ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി അധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം.


8. ഹയർ സെക്കണ്ടറി ക്ലാസ്സുകളും ഹൈസ്കൂൾ ക്ലാസ്സുകളും കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ബോധന മാധ്യമം മലയാളം ആക്കണം.


9. ചില ഹയർ സെക്കണ്ടറി വിഷയങ്ങൾ കാലോചിതമല്ല, അത്തരം വിഷയങ്ങൾ ഒഴിവാക്കയും,അധ്യാപകരെ തൊഴിലധിഷ്ഠിത ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നല്കി പുനർവിന്യസിക്കുകയും വേണം


10.നിലവിലെ 4 സബ്ജക്ട് പാറ്റേൺ മാറ്റി നാലാമത്തേത് ഓപ്ഷണലാക്കണം. 

ഉദാ: (i) സയൻസിലെ നാലാം വിഷയം ബയോളജി/ ഹോം സയൻസ്/ജിയോളജി /കമ്പ്യൂട്ടർ സയൻസ്/തൊഴിലധിഷ്ഠിത കോഴ്സ് 

ഉദാ: (ii) കോമേഴ്സിലെ നാലാം വിഷയം സ്റ്റാറ്റിറ്റിക്സ്/മാത്തമാറ്റിക്സ്/സോഷ്യോളജി/പൊളിറ്റിക്സ്/ തൊഴിലധിഷ്ഠിത കോഴ്സ്

എന്നിങ്ങനെ കുട്ടിക്ക് തെരഞ്ഞെടുക്കലിന് സാധ്യതകൾ നിലനിർത്തി പരിഷ്ക്കരിക്കണം.

 

11.പഞ്ചായത്ത് തലത്തിലൊ ബ്ലോക്ക് തലത്തിലൊ ക്ലസ്റ്ററുകൾ രൂപീകരിച്ച് നാലാമത്തെ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ പങ്കുവച്ച് സമയബന്ധിത വിനിയോഗം സാധ്യമാക്കാവുന്നതുമാണ്.


12.ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത് സർക്കാരായതിനാൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ അടക്കം സ്റ്റേറ്റിന് കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിന്യാസ രീതികൾ പ്രയോജനപ്പെടുത്തണം.

ഇതിലൂടെ അധ്യാപനത്തിലെ അസന്തുലിതത്വങ്ങളും ജോലി ഭാരത്തിലെ ഏറ്റക്കുറച്ചിലുകളും പരിഹരിക്കാൻ കഴിയണം.


13. വൊക്കേഷണൽ വിഷയങ്ങൾ കൂട്ടി ചേർത്തുകൊണ്ട്  ഭാഷാ പഠനത്തിന്റെ പ്രാധാന്യം കുറച്ചു  കൊണ്ടുവരാൻ കഴിയണം. ആചാര്യാ, ശാസ്ത്രി ,ഉലമ പോലുള്ള കോഴ്സുകൾ അവസാനിപ്പിക്കണം.


14. ദേശ കാലങ്ങൾക്ക് അനുസൃതമായുള്ള പ്രാദേശിക പഠനം സിലബസ്സിന്റെ ഭാഗമാകണം.


15. അധ്യാപകരുടെ സേവന വേതന വ്യവസ്ഥ അവരുടെ യോഗ്യതയ്ക്കും പ്രകടനത്തിനും അനുസൃതമാകണം. 

അതിലൂടെ അധ്യാപകരിൽ മത്സരാധിഷ്ഠിത പ്രകടനപരത സൃഷ്ടിക്കാനും ഗുണമേന്മ വർദ്ധിപ്പിക്കാനും കഴിയണം.


16. വിദ്യാലയങ്ങളുടെ ഭരണം പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിലാക്കണം.

അതിനായി നിലവിലെ AEO, DEO, DDE, RDD ഓഫീസുകൾ നിർത്തലാക്കി പകരം ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ ഓഫീസുകൾ പുന:ക്രമീകരിക്കണം.


17.പ്രാദേശിക ഭരണകൂടം അതാത് പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ മോണിറ്ററിങ്ങിന് വിധേയമാക്കുകയും സൃഷ്ടിപരമായ ആവശ്യങ്ങൾ നിറവേറ്റുകയും വേണം.

അതിനായി പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ബ്ലോക്ക്, ജില്ലാതലത്തിൽ വിവിധ മേഖലയിലുള്ള ആളുകളെ ഉൾപ്പെടുത്തി മോണിറ്ററിങ്ങ് സമതികൾ രൂപീകരിക്കണം.


18.ക്രമേണ ജീവനക്കാരുടെ വേതന കാര്യങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിലാക്കണം. 

അത് ഏറ്റെടുക്കത്തക്ക രീതിയിൽ  പ്രാദേശിക ഭരണകൂടങ്ങൾ സ്വയം പര്യാപ്തത ആർജ്ജിക്കണം.

Don't Miss
© all rights reserved and made with by pkv24live