Peruvayal News

Peruvayal News

ഇത് ഓസ്ട്രേലിയ പോരാടി നേടിയ വിജയം

ഇത് ഓസ്ട്രേലിയ പോരാടി നേടിയ വിജയം



തോല്‍വി വഴങ്ങാതെ ചെറുത്ത് നില്പ് നടത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ വിജയമാണ് വിന്‍ഡീസിനെതിരെ നേടിയതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. 30 റണ്‍സോളം നേടുന്നതിനിടെ ടീമിനു നാല് വിക്കറ്റ് നഷ്ടമായ ശേഷം ആദ്യം സ്റ്റീവന്‍ സ്മിത്തും അലെക്സ് കാറെയും പിന്നെ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ അവിശ്വസനീയ ഇന്നിംഗ്സും കാണിക്കുന്നത് ഈ പോരാട്ട വീര്യത്തെയാണെന്നും ആരോണ്‍ ഫിഞ്ച് കൂട്ടിചേര്‍ത്തു.


ഈ ടീമിനെക്കുറിച്ച്‌ തനിയ്ക്ക് ഏറെ അഭിമാനമുണ്ടന്നും 4 വിക്കറ്റ് നഷ്ടപ്പോള്‍ താന്‍ അതീവ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. വിന്‍ഡീസിനെതിരെ വിക്കറ്റുകള്‍ നേടിക്കൊണ്ടിരുന്നാല്‍ മാത്രമേ കാര്യമുള്ളുവെന്നും അവര്‍ എത്ര അപകടകാരിയായ ടീമാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണെന്നും ഫിഞ്ച് പറഞ്ഞു.




ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡര്‍ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്ത്. ഈ മത്സരത്തില്‍ പലപ്പോഴും പിന്നില്‍ പോയ ശേഷവും രണ്ട് പോയിന്റുമായി തിരികെ വരാനായി എന്നത് തന്നെ ഏറെ സന്തോഷമുള്ള കാര്യമാണെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live