Peruvayal News

Peruvayal News

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥനമാക്കിയുള്ള നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥനമാക്കിയുള്ള നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ



കൊച്ചി- ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്‍.എസ്.എസും പ്രതിപക്ഷ സംഘടനകളിലെഒരു കൂട്ടം അധ്യാപകരും നല്‍കിയ ഹരജിയിലാണ് സ്റ്റേ.


ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.  ചര്‍ച്ച കൂടാതെ ഖാദര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ  പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചിരുന്നില്ല.

ദേശീയ വിദ്യാഭ്യാസ നയം വരാനിരിക്കുന്നതേയുള്ളു. അത് വരുന്നത് വരെ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ട് കാര്യമില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. നിലവിലുണ്ടായിരുന്നു മൂന്ന് ഡയറക്ട്രേറ്റുകള്‍ ഒന്നാക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live