ആംബുലൻസ് ഡ്രൈവർക്ക് ദേഹാസ്വസ്ത്യം അനുഭവപ്പെട്ടപ്പോൾ രക്ഷകനായി മറ്റൊരു ആംബുലൻസുമായി
കെ ഇ ടി വളണ്ടിയർ
രോഗിയുമായി വരുന്ന ആംബുലൻസ് ഡ്രൈവർക്ക് ദേഹാസ്വസ്ത്യം അനുഭവപ്പെട്ടപ്പോൾ രക്ഷകനായി മറ്റൊരു ആംബുലൻസുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകനും, KET വളണ്ടിയറും, AODA മെമ്പറുമായ ലത്തീഫ് അടിവാരം
കഴിഞ്ഞ ദിവസം രാത്രി 12-30നു അപസ്മാരം സംഭവിച്ച രോഗിയുമായി ബത്തേരിയിൽ നിന്നും കോട്ടക്കലിലേക്ക് പുറപ്പെട്ട ആംബുലൻസ് ഡ്രൈവർക്ക് ചുരത്തിൽ വച്ചു ദേഹാസ്വസ്ത്യം അനുഭവപ്പെടുകയും ഉടനെ ചുരം സംരക്ഷണ സമിതി പ്രവർത്തകനും KET വളണ്ടിയറും, AODA മെമ്പറുമായ ലത്തീഫ് അടിവാരത്തെ അറിയിക്കുകയും ഉടനെ ലത്തീഫ് അടിവാരം ആംബുലൻസുമായി എത്തുകയും രോഗിയെ കോട്ടക്കലിലെത്തിക്കുകയും ചെയ്തു, അടിയന്തിര ഘട്ടത്തിൽ ഇടപെട്ട ലത്തീഫ് അടിവാരത്തിനു അഭിനന്ദനങ്ങൾ