ഗുരുവായൂരിൽ പ്രാര്‍ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയെന്ന് മോദി
ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കുംവേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂരിലെ ദർശനം പൂർത്തിയായതിന് പിന്നാലെ ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളത്തിലായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഗുരുവായൂർ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ പ്രാർഥിച്ചു.
ഇത് രണ്ടാംതവണയാണ് നരേന്ദ്രമോദി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. നേരത്തെ 2008-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരിലെത്തിയിരുന്നു.