വ്യാജ ഇന്ത്യന്‍ കറന്‍സികളുമായി നാല് പേര്‍ പിടിയിൽ
ദിസ്പൂര്‍ : വ്യാജ ഇന്ത്യന്‍ കറന്‍സികളുമായി നാല് പേര്‍ പിടിയില്‍. ആസ്സാമിലെ വെസ്റ്റ് കര്‍ബി ആങ്‌ലോങ് എന്ന പ്രദേശത്തു നിന്നും ഇന്നലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഘത്തിന്റെ കൈയില്‍ നിന്നും 2.23 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും, ഒരു തോക്കും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
