ബീച്ച് ഗെയിംസ് 2019 ന് ലോഗോ ക്ഷണിച്ചു:
സംസ്ഥാന സർക്കാർ തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി ബീച്ച് ഗെയിംസ്-2019 എന്ന പേരിൽ കായിക യുവജന കാര്യാലയം മുഖേന ബീച്ച് വോളിബോൾ, ബീച്ച് ഫുട്‌ബോൾ, കബഡി, വടംവലി, കട്ടമരം തുഴച്ചിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ബീച്ച് ഗെയിംസിന്റെ പ്രചാരണത്തിനായി ലോഗോ ക്ഷണിച്ചു.
താത്പര്യമുള്ളവർ ആഗസ്റ്റ് 15നകം സ്വയം രൂപകൽപനചെയ്ത ലോഗോ മാതൃക ഡയറക്ടർ, കായിക യുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ അല്ലെങ്കിൽ dsyagok@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കണം. മികച്ച ലോഗോയ്ക്ക് 25000 രൂപ ക്യാഷ് അവാർഡ് നൽകും.

