ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശം ഉയർത്തി ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്ക്
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശം ഉയർത്തി ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ നേതൃത്യത്തിൽ മഞ്ഞൊടിയിൽ ഡയരക്ടർ ശ്രീ.കോട്ടാടത്ത് നാരായണൻ ,വയപ്പുറത്ത് അപ്പു നായർ, നമ്പോലത്ത് രവീന്ദ്രൻ, വയപ്പുറത്ത് രവീന്ദ്രൻ എന്നിവരുടെ സഹകരണത്തോടെ സംയോജിത കൃഷി വ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി വയപ്പുറത്ത് പറമ്പിൽ 65 സെൻ്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറിതൈകൾ നട്ട് പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി കെ.അംശുമതി ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീ.ടി.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് സെക്രട്ടറി ശ്രീ. ഇ. വിശ്വനാഥൻ സ്വാഗതവും. ബേങ്ക് വൈസ് പ്രസിഡണ്ട് എം.എം.പ്രസാദ് നന്ദിയും പറഞ്ഞു .മനു കുന മണ്ണിൽ, അഖിൽ.കെ.വി.പ്രശാന്ത്. എം .വി . വൈഷ്ണവ്.സി., അലൻ .സി .നാഥ് .എന്നിവർ സന്നിഹിതരായി.

