അബുദാബിയില്‍ വില്ലക്ക് തീപ്പിടിച്ചു; 21 പേരെ രക്ഷിച്ചു
അബുദാബി- യു.എ.ഇ തലസ്ഥാനത്തെ വില്ലയിലുണ്ടായ തീപ്പിടുത്തത്തില്‍നിന്ന് 21 പേരെ അബുദാബി സിവില്‍ ഡിഫന്‍സും പോലീസും ചേര്‍ന് രക്ഷിച്ചു. മൂന്നു പേരെ ആശുപത്രിയിലാക്കി. പുക ശ്വസിച്ചാണ് ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്.
രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ 47 കാരന്‍ വരെ രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. വില്ലയുടെ താഴത്തെ നിലയിലായിരുന്നു തീപ്പിടിത്തം. അല്‍ മുഷ്‌റിഫ പ്രദേശത്തെ ഈ കെട്ടിടത്തില്‍ അഞ്ചു താമസ കേന്ദ്രങ്ങളായി വേര്‍തിരിച്ചിരിക്കകുയായിരുന്നു. വിവിധ രാജ്യക്കാരായ കുടുംബങ്ങളാണ് താമസിച്ചിരുന്നത്.
തീപ്പിടിത്തത്തിന്റ കാരണം അറിവായിട്ടില്ല. അന്വേഷണം നടന്നുവരുന്നു.

