Peruvayal News

Peruvayal News

വാഹന പരിശോധന: ഒറ്റ രാത്രിയിലെ പിഴ 38 ലക്ഷം രൂപ

വാഹന പരിശോധന: ഒറ്റ രാത്രിയിലെ പിഴ 38 ലക്ഷം രൂപ


മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത് 4580 നിയമലംഘനങ്ങൾ. പിഴയിനത്തിൽ ഈടാക്കിയത് 38 ലക്ഷം രൂപ. രാത്രിയാത്ര സംബന്ധിച്ച് പരാതികൾ പെരുകുകയും അപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 
ശനിയാഴ്ച രാത്രി എട്ട് മുതൽ ഞായറാഴ്ച പുലർച്ച അഞ്ച് വരെ 14 ജില്ലകളിലും ഒരേ സമയത്തായിരുന്നു പരിശോധന. ട്രാൻസ്പോർട്ട് കമീഷണർ സുദേഷ് കുമാറാണ് പരിശോധനക്ക് നിർദേശം നൽകിയത്. 

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം നിയമലംഘനം കണ്ടെത്തിയത് -773. മലപ്പുറത്ത് 618 കേസുകൾ എടുത്തു. ആലപ്പുഴയിലാണ് കേസുകൾ കുറവ്. ഇവിടെ 93 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

എല്ലാ മാസവും സംസ്ഥാനവ്യാപകമായി ഇത്തരത്തിൽ മിന്നൽ പരിശോധന നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.
Don't Miss
© all rights reserved and made with by pkv24live