വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം അനിവാര്യമാണ് കെ.മുരളീധരൻ എം.പി
തിരുവള്ളൂർ: വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കനുസൃതമായ കാലോചിതമായ മാറ്റം സ്കൂളുകളിൽ അനിവാര്യമാണെന്ന് വടകര പാർലമെൻറ് മണ്ഡലം എം.പി കെ.മുരളീധരൻ പറഞ്ഞു.തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ്ണ ഹൈടെക് ക്ലാസ്സ്റൂം പ്രഖ്യാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പാഠ്യ പാഠേതര പ്രവർത്തനങ്ങൾ ലളിതവും സരളവുമായ രീതിയിൽ വിദ്യാർത്ഥികൾക്ക് മുമ്പിൽ അധ്യാപകർക്ക് അവതരിപ്പിക്കണമെങ്കിൽ ഹൈടെക് ക്ലാസ്സ് മുറികൾ ഏറെ സഹായകമായി മാറുന്നു. വിദ്യർത്ഥികളുടെ ഉന്നത വിജയങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾ നിദാനമാവുകയും ചെയ്യുന്നു. ഉന്നത വിജയം ലക്ഷ്യപ്രതീക്ഷയിൽ പരാജയം നേരിടുമ്പോൾ നൈമിഷികപരാജയം ജീവിതാവസാനിപ്പിക്കാൻ വേണ്ടിയുളളതാ വരുതെന്നും എം.പി സൂചിപ്പിച്ചു.ചടങ്ങിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മാനേജ്മെന്റ് വക സ്വർണ്ണ മെഡൽ നൽകി അനുമോദിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്കൂൾ റിപ്പോർട്ട് പ്രിൻസിപ്പാൾ വി.എൻ മുരളീധരൻ അവതരിപ്പിച്ചു.എം.പി ക്കുള്ള ഉപഹാര സമർപ്പണം പി.ടി .എ പ്രസിഡന്റ് എഫ്.എം മുനീർ നിർവ്വഹിച്ചു.മാനേജർ ചുണ്ടയിൽ മൊയ്തു ഹാജി ,പഞ്ചായത്ത് മെമ്പർ ഡി പ്രജീഷ് ,എം.സി പ്രേമചന്ദ്രൻ ,ആർ.കെ മുഹമ്മദ് ,ചാലിൽ രാമകൃഷ്ണൻ ,കെ.കെ ബാലകൃഷ്ണൻ ,കെ.കെ മോഹനൻ ,സുധീഷ് കരുവാണ്ടി ,മഠത്തിൽ ബാലകൃഷ്ണൻ ,എ.സി മൊയ്തു ഹാജി ,എം.കെ കുഞ്ഞമ്മദ് ,എം.വി അമ്മദ് ഹാജി ,കുഞ്ഞമ്മദ് ഹാജി പുളിയറത്ത് ,വിനോദ് കുമാർ ,എടവത്ത് കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.പ്രധാന അധ്യാപകൻ 1 പി.ഹരിദാസൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി കെ.രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

