ബിപി മാത്രമല്ല ഭാവിയില്‍ പക്ഷാഘാതം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവെന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വീഡിയോ ഗെയിമും കമ്പ്യൂട്ടറുമാണ് കുട്ടികളെ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയില്‍ കൊണ്ടെത്തിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. രക്ഷിതാക്കള്‍ കുട്ടികളെ ദിവസവും ഒരു മണിക്കൂറെങ്കിലും കായിക പരിപാടികളില്‍ വിടണം. ഗര്‍ഭകാലത്ത് പുകവലിക്കുന്നത് കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകാം. നീന്തല്‍, യോഗ, ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങള്‍ കുട്ടികളെ ശീലിപ്പിക്കണം.

