ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു
അടിവാരം: ചുരം രണ്ടാം വളവിനും -ചിപ്പിലിത്തോടിനുമിടയിൽ മരം കടപുഴകി റോഡിലേക്ക് വീണത് കാരണം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. .ചെറിയ വാഹനങ്ങൾ മാത്രം അടിവാരത്ത് നിന്നും മുപ്പതേക്ര വഴിയുള്ള റോഡിലൂടെ പോകുന്നുണ്ട് .ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ മരം നീക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു

