ഹരിതകേരളം പച്ചത്തുരുത്ത് പദ്ധതി ഏറ്റെടുത്ത് പെരിങ്ങളം ഹയർ സെക്കണ്ടറി സ്ക്കൂൾ
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പെരുവയൽ പഞ്ചായത്തിൽ തുടക്കമിട്ടു. 2019 ജൂലൈ 29 തിങ്കളാഴ്ച രാവിലെ 10 മണിക് ഹരിതകേരളം മിഷന്റെയും പെരിങ്ങളം ഹയർ സെക്കണ്ടറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂളിലെ 5 സെന്റ് സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വൈ.പി ശാന്ത തൈ നടീൽ കർമ്മം നിർവഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂൺ മുതൽ ആരംഭിച്ച പ്രവർത്തനങ്ങളുടെ ഫലമായാണ്. 10 സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാർഥ്യമായത്.
സ്ക്കൂളിലെ മൂന്ന് സ്ഥലത്തായിട്ടാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് ആദ്യ ഘട്ട പ്രവർത്തനം എന്ന നിലയിൽ 5 സെന്റ് സ്ഥലത്ത് 30 ഓളം തൈകൾ നട്ടത്. രണ്ടാം ഘട്ടത്തിൽ 5 സെന്റ് സ്ഥലത്ത് കൂടി വ്യാപിപ്പിക്കും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരിങ്ങൊളം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് പച്ചത്തുരുത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. ചടങ്ങിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാക്കി.
വൈസ് പ്രസിഡന്റ് ശ്രീമതി കുന്നുമ്മൽ ജമീല , ,ഹെഡ് മാസ്റ്റർ ശ്രീ മധു കുമാർ കെ കെ ,സ്റ്റാഫ്സെക്റട്ടറി ശ്രീ മുഹമ്മദ് യുസഫ് കെ , മറ്റു അധ്യാപികർ, ജീവനക്കാർ, വിദ്യാർത്ഥികൾ, ഹരിതകേരളം മിഷൻ ആർ.പി മാരായ രാജേഷ്.എ, വൈ.പി സിനി. പി.എം, വൈ.പി.അമലദേവി സി എസ് എന്നിവർ പങ്കെടുത്തു.


