കോഴിക്കോട്: തേജസ് കോഴിക്കോട് മെഡി.കോളജ് മുന്‍ റിപോര്‍ട്ടര്‍ ഇ രാജന്‍(47) അന്തരിച്ചു.
ഹൃദയാഘാതം മൂലം വെള്ളിയാഴ്ച എട്ടരയോടെയായിരുന്നു അന്ത്യം. കുറ്റിക്കാട്ടൂര്‍, പൈങ്ങോട്ടുപുറം എടമച്ചില്‍ കുടുംബാംഗമാണ്.
ഭാര്യ: അനിത (ഡിഎംഒ ആയുര്‍വേദം).
പിതാവ്: പരേതനായ ദാമോദരന്‍ നായര്‍, മാതാവ്: ജാനകി അമ്മ.
മകന്‍: അഭിരാം (വിദ്യാര്‍ഥി, കോവൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).
സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, പൊന്നു ദാസന്‍, ബേബി, ലീല, വസന്ത, ലളിത, ബിന്ദു.
സംസ്‌കാരം ഇന്ന് (24-08-2019-ശനി) രാവിലെ 10.30ന് പൈങ്ങോട്ടുപുറം എടമച്ചില്‍ കുടുംബശ്മശാനത്തില്‍.
