KSRTC ബസിൽ സ്ത്രീകളെ ശല്യം ചെയ്ത വയനാട് സ്വദേശി അറസ്റ്റിൽ
ആറ്റിങ്ങൽ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്കുള്ള KSRTC ബസിൽ യാത്ര ചെയ്തു വന്ന സ്ത്രീകളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ശല്യം ചെയ്യുകയും ചെയ്ത വയനാട് പാപ്പിലിശ്ശേരി വളവയൽ സ്വദേശിയായ വിനൂപ് എന്നയാളെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൻമേൽ ആയി തന്നു പോലീസ് നടപടി. ആറ്റിങ്ങൽ DySP വിദ്യാധരന്റെ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ അനൂപ് ആർചന്ദ്രൻ എസ ഐ വിനോദ് കുമാർ, എ എസ് ഐ സനൽ കുമാർ എസ് സി പി ഓ സുനിൽ, സി പി ഒ മാരായ ഷിജു, സന്തോഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
