പെരുവയൽ പഞ്ചായത്തിൽ നാളെ മാലിന്യശേഖരണം
പ്രളയത്തെ തുടർന്ന് പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും വന്നടിഞ്ഞ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ നാളെ ( ചൊവ്വ ) ശേഖരിക്കും. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ശേഖരണം നടക്കുക. ഗ്രാമ പഞ്ചായത്ത് ജീവനക്കാരും പങ്കാളികളാകും. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് തിരിക്കും. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രവർത്തനം വിശദീകരിച്ചു.

