ദലിത് പീഡനങ്ങൾക്കറുതി വരുത്താൻ ജനമന:സാക്ഷി ഉണരണം.
ദലിത് ഫെഡറേഷൻ (ഡി )
കോഴിക്കോട്ട് - ആഗസ്റ്റ് 18.
സ്വാതന്ത്ര്യത്തിന്റെ 73 ആണ്ട് ആഘോഷിച്ചിട്ടും പട്ടിക വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയും ശ്രേഷ്ഠരായ നിരവധി ഭരണകർത്താക്കളും ദലിത് പീഢനങ്ങൾക്കെതിരെ ശക്തമായ നിയമവും ഉണ്ടായിട്ടും ഇവർക്കെതിരെയുള്ള പീഢനവും കൊലപാതകങ്ങളും ഏറി വരുന്നത് തടയാൻ ജനമന:സാക്ഷി ഉണരാതെ മറ്റൊരു നിർവ്വാഹവുമില്ലെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡണ്ട് ടി.പി ഭാസ്ക്കരൻ അഭിപ്രായപ്പെട്ടു.
കേരള ദലിത് ഫെഡറേഷൻ ഡ്രി) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച " ദലിതർ സ്വതന്ത്ര ഇന്ത്യയിൽ " എന്ന ചർച്ചാ സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ ആദ്ധ്യക്ഷം വഹിച്ചു പട്ടിക വിഭാഗങ്ങൾക്ക് നാമമാത്രമായ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ദലിതരോടുള്ള അവജ്ഞയും വിവേചനവും മാറ്റിയെടുക്കാൻ കഴിയാത്തത് ഇന്ത്യൻ ഭരണഘനയോടുള്ള വെല്ലുവിളിയാണെന്നും ഭാസ്കരൻ പറഞ്ഞു '
കെ.പി.സി.സി മെമ്പർ കെ.വി.സുബ്രഹ്മണ്യൻ, എ.ടി.ദാസൻ, എം.കെ.കണ്ണൻ, എം.രമേശ്ബാബു, വി.പി.എം ചന്ദ്രൻ ,കെ.പ്രസാദ്, ഡി.ബൈജു, പി പി .കമല, ഇ.പി. കാർത്യായനി, ടി.ശ്രീധരൻ.സി.എം.വേലായുധൻ, എന്നിവർ പ്രസംഗിച്ചു.
ഫോട്ടെ :- കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക് ) ജില്ലാ കമ്മറ്റി സംഘടിച്ച ദലിതർ സ്വതത്ര ഇന്ത്യയിൽ എന്ന സെമിനാർ സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്കരൻ ഉൽഘാടനം ചെയ്യുന്നു.

