Peruvayal News

Peruvayal News

കുന്ദമംഗലം ബ്ലോക്ക് പുവ്വാട്ടുപറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് സീറ്റ് നിലനിർത്തും:ടി.സിദ്ധീഖ്

യു.ഡി.എഫ് സീറ്റ് നിലനിർത്തും ,,, ടി. സിദ്ധീഖ്


പെരുവയൽ : രമ്യ ഹരിദാസ് എം.പി യായത് മൂലം ഒഴിവ് വന്ന കുന്ദമംഗലം ബ്ലോക്ക് പുവ്വാട്ട് പറമ്പ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്ഥാനാർത്ഥി നസീബാ റായ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധീഖ് പറഞ്ഞു.

പുവ്വാട്ടുപറമ്പ ഇന്ദിരാഭവനിൽ ചേർന്ന യു.ഡി.എഫ് ഉന്നതാധികാര യോഗം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം ,,,, അദ്ധ്യക്ഷൻ കെ. മൂസ മൗലവി

കമ്മറ്റി ചെയർമാൻ എം.സി. സൈനുദ്ദീൻ

ദളിത് ലീഗ് സംസ്ഥാന  പ്രസിഡണ്ട് യു.സി രാമൻ ,സി.മാധവദാസ് ,ഖാലിദ്    കിളിമുണ്ട. മൊയ്തീൻ മാസ്റ്റർ ,  ദിനേശ് പെരുമണ്ണ , ചോലക്കൽ രാജേന്ദ്രൻ, ഇടക്കുന്നി അബ്ദുറഹ്മാൻ ,ടി.പി മുഹമ്മദ്  ,ജയപ്രകാശ്, രവികുമാർ പനോളി ,വിനോദ് പടനിലം ,സി.എം സദാശിവൻ, രാധാ കൃ ഷണൻ , ,പൊതാത്ത് മുഹമ്മദ് ഹാജി, നെരോത്ത് അബൂബക്കർ ,   ഉനൈസ് പെരുവയൽ സംസാരിച്ചു. സെപ്റ്റംബർ 3 നാണ് ഉപതിരഞ്ഞെടുപ്പ്,


കുന്ദമംഗലം ബ്ലോക്ക് പുവ്വാട്ടുപറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗം ടി.സിദ്ധീഖ് ഉദ്ഘാടനം ചെയ്യുന്നു.



Don't Miss
© all rights reserved and made with by pkv24live