Peruvayal News

Peruvayal News

വയനാടിന് കൈത്താങ്ങാവാൻ ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയും

വയനാടിന് കൈത്താങ്ങാവാൻ ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയും                                         

വടകര   : വയനാട്ടിലെ പ്രളയ ബാധിത പ്രദേശത്ത് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങായി ബി.ഡി.കെ കോഴിക്കോട്ട് വടകരയുടെ പ്രവർത്തകർ  ഭക്ഷണ കിറ്റുകൾ ,വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു .വയനാട്ടിലെ നായ്കട്ടി ട്രൈബൽ കോളനിയിലും പരിസരങ്ങളിലും ഓരോ കുടിലുകളിലും ബി.ഡി.കെ പ്രവർത്തകർ വസ്ത്രത്രങ്ങളും കിറ്റുകളും എത്തിച്ചു. വടകര പ്രദേശങ്ങളിലെ ഉദാരമതികളിൽ നിന്നും ബ്ലഡ് ഡോണേർസ് കേരള വളണ്ടിയർമാർ ശേഖരിച്ചതായിരുന്നു വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ക്ലീനിങ്ങ് സാധനങ്ങളും. വടകര നിന്നും വയനാട്ടിലേക്ക് സാധനങ്ങളുമായി പുറപ്പെട്ട വാഹനം സി .കെ നാണു എം.എൽ.എ  ഫ്ലാഗ് ഓഫ് ചെയ്തു.ബി.ഡി.കെ താലൂക്ക് പ്രസിഡണ്ട് വത്സരാജ് മണലാട്ട് ,സെക്രട്ടറി അൻസാർ ചേരാപുരം ഭാരവാഹികളായ ബിജീഷ് ഒഞ്ചിയം ,ശ്യാംജിത്ത് എ.ജി ,മുഹമ്മദ് ഷാഫി ,അമൽ എൻ.എസ് ,അഷ്കർ വടകര കോഡിനേറ്റർമാരായ അക്ഷയ് പുതിയാപ്പ്,ശിൽപ ,പുണ്യ ,നയന ,മുദസ്സിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . കഴിഞ്ഞ ദിവസങ്ങളി'ൽ തിരുവള്ളൂർ തുരുത്തി വെള്ളൂക്കര ,വിഷ്ണുമംഗലം തുടങ്ങിയ പ്രദേശ ങ്ങളിലും ബി.ഡി.കെ പ്രവർത്തകർ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളും വസ്ത്രങ്ങളും എത്തിച്ചിരുന്നു... പടം .ബ്ലഡ് ഡോണേർസ് കേരള യുടെ വയനാടിലെ ദുരിതബാധിതർക്കുള്ള ഭക്ഷണ കിറ്റുകളും വസ്ത്രങ്ങളും അടങ്ങിയ വാഹനം സി.കെ നാണു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു


Don't Miss
© all rights reserved and made with by pkv24live