സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്ക് ഇനി മുതല്‍ പുതിയ യൂണിഫോം
സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്ക് പുതിയ യൂണിഫോം ഏര്‍പ്പെടുത്തി. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 2, വെള്ളിയാഴ്ച) രാവിലെ 10.30 ന് പോലീസ് ആസ്ഥാനത്ത് പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍വ്വഹിക്കും.
തിരുവനന്തപുരം സിറ്റിയിലേയും റൂറലിലേയും വിവിധ സ്കൂളുകളിലെ കുട്ടികളും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുക്കും.
വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

