ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് 5 കോടി രൂപ നല്‍കി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നല്‍കി. റിലയന്‍സ് വൈസ് പ്രസിഡന്‍റ് ജോണ്‍ മത്തായി, ജിയോ കേരള വൈസ് പ്രസിഡന്‍റ് ശശി പാലാഴി, ജിയോ കേരള ഹെഡ് കെ.സി. നരേന്ദ്രന്‍, റീടെയില്‍ സൗത്ത് ഹെഡ് സി.എസ്. അനില്‍കുമാര്‍, പെട്രോളിയം സ്റ്റേറ്റ് ഹെഡ് അര്‍ജുന്‍ പുല്ലത്ത്, റിലയന്‍സ് സ്റ്റേറ്റ് കോഓഡിനേറ്റര്‍ ജ്യോതിര്‍ഘോഷ് എന്നിവരാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.

