പ്രളയ സമയത്ത് മികച്ച സേവനം നടത്തിയ യൂത്ത് ക്ലബ്ബുകളെ മൈത്രി വെട്ടുപാറ ആദരിച്ചു
വെട്ടുപാറ: പ്രളയ സമയത്ത് സേവനം ചെയ്ത യൂത്ത് ക്ലബ്ബുകളെ മൈത്രി വെട്ടുപാറ ആദരിച്ചു.
വാഴക്കാട് പോലീസ് സ്റ്റേഷൻ സി ഐ കുഞ്ഞിമോയിൻ കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു.
വൈറ്റ്ലൈൻ ക്ലബ്ബ് വെട്ടുപാറ , സി എച്ച് സെന്റർ, എക്‌സാറ്റ് എടശ്ശേരിക്കടവ്, അൽ ഹിലാൽ ഇരട്ടമുഴി, ന്യൂ വിന്നേഴ്സ് കരിമ്പിൽ എന്നീ ക്ലബ്ബുകളെയാണ് ആദരിച്ചത്.
ഇവർക്ക് മൊമെന്റോ സി ഐ നൽകി.
കെ വി അസീസ് അധ്യക്ഷനായിരുന്നു.
ഗ്രാമ വികസന വകുപ്പ് മലപ്പുറം ജില്ലാ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ രാകേഷ്. ഇ.ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ജാൻസി .
ചീക്കോട് പഞ്ചായത്ത് വി ഇ ഒ ശിഹാബ്, നെഹ്‌റു യുവ കേന്ദ്ര അരീക്കോട് ബ്ലോക്ക് കോഡിനേറ്റർ അർഷാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മൈത്രി വെട്ടുപാറ പ്രസിഡന്റ് സൽമാൻ കെ സി, സെക്രട്ടറി ഗഫൂർ കല്ലട, കോഡിനേറ്റർ നൗഷാദ് പി കെ, വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ് മോൻ തുടങ്ങിയവർ സംബന്ധിച്ചു.
സി സി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും, ജാഫർ ഷെരീഫ് നന്ദിയും പറഞ്ഞു.





