Peruvayal News

Peruvayal News

പ്രളയകെടുതിയും പ്രകൃതിദുരന്തവും തടയാൻ ഭൂനയം വേണം ദലിത് ഫെഡറേഷൻ

പ്രളയകെടുതിയും പ്രകൃതിദുരന്തവും തടയാൻ ഭൂനയം വേണം
 ദലിത് ഫെഡറേഷൻ


കോഴിക്കോട്. സെപ്തംബർ 1.
വർത്തമാനകാലത്തിലെ പ്രളയക്കെടുതിയും പ്രകൃതിദുരന്തവും അതിജീവിക്കാൻ ഭൂ നയം രൂപീകരിക്കണമെന്നും ഇതിന് ശക്തി പകരാൻ ഗാഡ്ഗിൽ റിപ്പോർട്ട് വ്യാപകമായി ചർച്ച ചെയ്യപ്പെടണമെന്നും കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക് ) ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടുന്ന പോലെ അവർ വസിക്കുന്ന ഭു പ്രദേശവും സംരക്ഷിക്കാൻ സർക്കാരിന് ചുമതലയുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബ്ബന്ധമാക്കാൻ കുറ്റമറ്റ സർക്കാർ തലസംവിധാനം വേണമെന്നും യോഗം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദൻ ആദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്ക്കരൻ ഉൽഘാടനം ചെയ്തു.
 കെ.പി.സി.സി.മെമ്പർ കെ.വി.സുബ്രഹ്മണ്യൻ, മറ്റ് നേതാക്കളായ എ.ടി.ദാസൻ, എം.കെ.കണ്ണൻ, സി. ബാബു, ദേവദാസ് കുതിരാടം, വി.പി.എം ചന്ദ്രൻ ' പി.പി. കമല, ഇ.പി.കാർത്യായനി, കെ.എം പത്മിനി, ടി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live