കുന്നമംഗലം : വാളയാറിലെ പെണ്കുഞ്ഞുങ്ങൾ നീതി തേടുന്നു,കേസ് സ്വതന്ത്രമായി പുനരന്വേഷണം നടത്തി മുഴുവൻ പ്രതികളെയും ശിക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി ഒപ്പുകൾ ശേഖരിച്ചുകൊണ്ട് ഗവർണർക്ക് ഭീമ ഹരജി സമർപ്പിക്കുന്നു. ഒപ്പുശേഖരണത്തിന്റെ കുന്നമംഗലം മണ്ഡലം ഉദ്ഘാടനം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ നിർവഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം തൗഹീദ അൻവർ, അൻഷിദ തുടങ്ങിയവർ സംബന്ധിച്ചു.
