മുക്കം ഉപജില്ല സ്കൂൾ കലോത്സവം:>ചേന്നമംഗല്ലൂർ, പിടിഎം കൊടിയത്തൂർ ഓവറോൾ ചാമ്പ്യന്മാർ
മുക്കം:
നാല് ദിവസങ്ങളിലായി നടന്ന 15-ാമത് മത് മുക്കം ഉപജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. നീലേശ്വരം ഗവ:ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. ആനയംകുന്ന് സ്കുൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി കൊടിയത്തൂർ സ്കൂൾ ചാമ്പ്യൻമാരായി. ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാംസ്ഥാനം. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി മൂന്നാം സ്ഥാനം കരസ്ഥമാക്കി. യുപി ജനറൽ വിഭാഗത്തിൽ സേക്രഡ് ഹാർട്ട് തിരുവമ്പാടി, ജിഎംയുപി കൊടിയത്തൂർ സ്കൂളുകൾ ഒന്നാം സ്ഥാനവും സെന്റ് ജോസഫ് പുല്ലൂരാംപാറ, ഇൻഫൻറ് ജീസസ് തിരുവമ്പാടി, എസ്കെയു പി സ്കൂൾ സൗത്ത് കൊടിയത്തൂർ എന്നിവർ രണ്ടാം സ്ഥാനവും ജിയുപി എസ് മണാശേരി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽപി ജനറൽ വിഭാഗത്തിൽ ജിയുപിഎസ് മണാശേരി, ജിഎൽപിഎസ് ആനയംകുന്ന്, ഇൻഫന്റ് ജീസസ് തിരുവമ്പാടി, സെന്റ് സെബാസ്റ്റ്യൻസ് കൂടരഞ്ഞി, ജിഎംയുപി സ്കൂൾ കൊടിയത്തൂർ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. സേക്രഡ് ഹാർട്ട് തിരുവമ്പാടി, സെന്റ് ജോസഫ് പുല്ലൂരാംപാറ എന്നിവർ രണ്ടാം സ്ഥാനവും ജിഎൽപി എസ് കുമാരനെല്ലൂർ, താഴെ കൂടരഞ്ഞി, എഫ്എംഎൽപി തേക്കുംകുറ്റി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
