നേപ്പാളിലെ ദാമനിലെ ഹോട്ടലിൽ ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരിച്ച കുന്നമംഗലം സ്വദേശികളെ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ ഭാരവാഹികൾ സന്ദർശിച്ചു.
കുന്നമംഗലം : നേപ്പാളിലെ ദാമനിലെ ഹോട്ടലിൽ ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരിച്ച കുന്നമംഗലം സ്വദേശികളായ രഞ്ജിത്ത് കുമാർ, ഭാര്യ ഇന്ദു ലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ വീട് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ശാക്കിറിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി സദറുദ്ദീൻ പുല്ലാളുർ, ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റർ,സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എൻ. ദാനിഷ്, പ്രാദേശിക അമീർ പി.പി. നിസാർ എന്നിവർ പങ്കെടുത്തു.
