മദ്യപിച്ചെത്തിയ പിതാവ് 17 കാരനായ മകനെ കൊലപ്പെടുത്തി.
ബാലുശേരി: ബാലുശേരി കിനാലൂരിൽ അഛൻ മകനെ കൊലപ്പെടുത്തി. കിനാലൂർ അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടാക്കുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്യുന്നതിനിടെ തടയാൻ ശ്രമിച്ച മകനെ പിടിച്ച് തള്ളുകയായിരുന്നു. തല ഭിത്തിയിൽ ഇടിച്ചാണ് മരണം.
