ഓൺലൈൻ പഠനം, രാഹുൽ ഗാന്ധി എം.പി അനുവദിച്ച സ്മാർട്ട് ടിവി വിതരണം ചെയ്തു
മുക്കം: മുക്കം മുൻസിപ്പാലിറ്റിയിലെ നീലേശ്വരം ഡിവിഷനിലെ തെച്ച്യാട് അംഗനവാടിയിലേക്ക് സമീപ പ്രദേശത്തുളള ഓൺലൈൻ പഠന സൗകര്യത്തിനായി രാഹുൽ ഗാന്ധി എം.പി അനുവദിച്ച സ്മാർട്ട് ടി.വി യുടെ വിതരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വകെറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചൈതു .
തെച്ച്യാട് അംഗനവാടി പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ടീച്ചർ ഷീജ പി.ടി സ്മാർട്ട് ടി.വി ഏറ്റുവാങ്ങി.
തുടർന്ന് നടന്ന പരിപാടിയിൽ ടി.ടി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് മൂഖൃ പ്രഭാഷണം നടത്തി. ദാവൂദ് മുത്താലം സ്വാഗതം പറഞ്ഞു, എ എം അഹമ്മദ് കുട്ടി ഹാജി, ഹമീദ് മൂത്താലം, സജീഷ് മൂത്തേരി, പിടി ബാലൻ, ബൈജു ഒകെ, എഎം അബ്ദുല്ല മാസ്റ്റർ, ഷെരീഫ് വെണ്ണകോട്, യാസർ എംകെ, തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കേശവൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
