കലക്‌ടറേറ്റ് മാർച്ചിൽ പോലീസ് അതിക്രമം യൂത്ത് ലീഗ് പ്രതിഷേധിച്ചു
കട്ടാങ്ങൽ:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ യൂത്ത് ലീഗ് നേതാക്കൾക്ക് നേരെ പോലീസ് അതിക്രമത്തിൽ ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടാങ്ങലിൽ പ്രതിഷേധം നടന്നു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സജീർ മാസ്റ്റർ പാഴൂർ അധ്യക്ഷത വഹിച്ചു.
കുഞ്ഞിമരക്കാർ മലയമ്മ,സിറാജ് ഈസ്റ്റ് മലയമ്മ, റസാഖ് പുള്ളന്നൂർ,പി.ടിഎ.റഹ്മാൻ, ഹമീദ് മാസ്റ്റർ,റഊഫ് മലയമ്മ,ഹനീഫ ചാത്തമംഗലം,അഷ്‌റഫ് കളൻതോട്,റിയാസ് മലയമ്മ, സിദ്ദിഖ് ഈസ്റ്റ് മലയമ്മ,യാസീൻ പി.എച്ച്.ഈ.ഡി,റജീബ് പാലക്കുറ്റി എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി
