Peruvayal News

Peruvayal News

ചരിത്രം രചിച്ചു കുന്നമംഗലം മണ്ഡലം കെഎംസിസി ഖത്തർ


ചരിത്രം രചിച്ചു കുന്നമംഗലം മണ്ഡലം കെഎംസിസി ഖത്തർ

ദോഹ. നാടണയേണ്ട പ്രവാസികൾക്കായി കുന്നമംഗലം മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടേർഡ് വിമാനം ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.ഇന്നലെ രാവിലെ 11.45ന് ഇൻഡിഗോ എയർ വിമാനത്തിൽ ഗർഭിണികളും കുട്ടികളുമടക്കം 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ യാത്രയാകുന്നതിനു വേണ്ടി മണ്ഡലം പ്രസിഡന്റ്‌ ആബിദലി കൂളിമാടിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും എയർപോർട്ടിൽ എത്തിയിരുന്നു. മണ്ഡലം നേതാക്കളായ ഷമീർ മുറിയനാൽ, ഉമ്മർ മൂസ കള്ളൻതോട്, ഷാനവാസ് കുന്നമംഗലം, യൂസുഫ് പന്തീർപ്പാടം, കെ. കെ. സി റാഷിദ്, ജസീൽ മാവൂർ, നിസാർ നാറാണത്തു, ജംഷീർ മുറിയനാൽ, ഹാരിസ് പുള്ളാവൂർ, ഇസ്മായിൽ മുറിയനാൽ, ഷബീറലി കൂളിമാട്, സിറാജ് കള്ളൻതോട്, വനിതാ വിംഗ് ഫസ്ന പന്തീർപ്പാടം എന്നിവരും സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ വളണ്ടിയർമാർ യാത്രക്കാർക്കുള്ള സുരക്ഷാ കിറ്റുകളും നിർദേശങ്ങളും നൽകി.
Don't Miss
© all rights reserved and made with by pkv24live