യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
പെരുമണ്ണ: ചാലിയാറില്‍ നിന്ന് നീക്കം ചെയ്യുന്ന മണല്‍ മൊത്തമായി കടവ് തിരിച്ച് ലേലം ചെയ്യുന്നതിനെതിരെ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ കെ. അബ്ദുറഹിമാന്‍ അധ്യക്ഷനായി. എ.പി പീതാംബരന്‍, എം.എ പ്രഭാകരന്‍, എം.പി അബ്ദുള്‍ മജീദ്, വി.പി അസ്സൈനാര്‍, പി. അബ്ദുസ്സലാം, ടി സെയ്തുട്ടി, യു.കെ റുഹൈമത്ത്, വി.പി ബാലന്‍, കെ. ബാലന്‍, കെ.സി രാജേഷ്, മുജീബ് പുനത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
