Peruvayal News

Peruvayal News

കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ കോട്ടേകാവ് റോഡില്‍ ടിപ്പര്‍ മറിഞ്ഞ് വീടിന് കനത്ത നാഷനഷ്ടം.


മാവൂർ : കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ കോട്ടേകാവ് റോഡില്‍ ടിപ്പര്‍ മറിഞ്ഞ് വീടിന് കനത്ത നാഷനഷ്ടം. കുന്നത്തുപാലം കോട്ടേക്കാവ് റോഡിന്‍റെ പ്രവൃത്തിക്കായി ക്വോറി വേസ്‌റ്റുമായ വന്ന ടിപ്പറാണ് ചിറക്കല്‍ അബൂബക്കര്‍ എന്നവരുടെ വീടിന്‍റെ മുകളിലേക്ക് മറിഞ്ഞത്. പത്ത് അടിയോളം ഉയര്‍ച്ചയുള്ള മതിലിന്‍റെ മുകളില്‍ നിന്നും റോഡിന്‍റെ കെട്ട് ഇടിഞ്ഞ് പത്ത് അടി താഴത്തെക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
റോഡിന്‍റെ കെട്ട് ഇടിയുന്നത് കണ്ടപ്പോള്‍ തന്നെ ഡ്രൈവന്‍ ഇറങ്ങി വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടത് കൊണ്ട് വീട്ട് കാർ ഓടി മാറിയതിനാൽ ആര്‍ക്കും പരിക്ക് പറ്റാതെ രക്ഷപ്പെട്കയായിരുന്നു’ പിഞ്ചു കുട്ടികളടക്കം രക്ഷപ്പെട്ടത് തല താഴ്കക്ക് ളളിൽ .കനത്ത മഴയെ തുടര്‍ന്ന് റോഡിന്‍റെ അരിക് ഇളകി തുടങ്ങിയതിനാല്‍ ഭാരം ഉള്ള വാഹനങ്ങള്‍ പോകരുതെന്ന് നാട്ടുകാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു ഈ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടാണ് ക്വോറി വേസ്റ്റുമായി ടിപ്പർ എത്തിയത്.
Don't Miss
© all rights reserved and made with by pkv24live