കെ.കരുണാകരൻ ജന്മദിനാഘോഷം നടത്തി
പെരുമണ്ണ: പെരുമണ്ണ മണ്ഡലം ലീഡർ സ്റ്റെഡി സെന്ററിൻറെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ ജൻമദിനാഘോഷം നടത്തി. ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു.
ടി.സൈതുട്ടി അധ്യക്ഷത വഹിച്ചു.പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഓൺലൈൻ പഠന സഹായ ക്യാമ്പയിന്റെ ഭാഗമായി പതിനാലാമത്തെ എൽ.ഇ.ഡി.ടി.വിയുടെ വിതരണവും ചടങ്ങിൽ നിർവ്വഹിച്ചു.പി.മൊയ്തീൻമാസ്റ്റർ, ദിനേശ് പെരുമണ്ണ, എ.ഷിയാലി, എം.എ.പ്രഭാകരൻ, സുരേന്ദ്രൻ കുറ്റിക്കാട്ടൂർ, കെ.ഇ.ഫസൽ, കെ.ബാലൻ, രാജേഷ് കെ.സി, ഉഷാ നാരായണൻ, പി.കൃഷ്ണൻ മാസ്റ്റർ, മുജീബ് പുനത്തിൽ, അസീസ് പാലക്കണ്ടി, തുടങ്ങിയവർ സംസാരിച്ചു. മുരളി ചെറുകയിൽ നന്ദി പറഞ്ഞു
