Peruvayal News

Peruvayal News

എരവന്നൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എരവന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എഡ്യൂക്കേഷനൽ ആന്റ് കൾച്ചറൽ അസ്സോസിയേഷന്റെ (മെക്ക) ആഭിമുഖ്യത്തിൽ ആദരിച്ചു.


ഉന്നത വിജയികൾക്ക് മെക്കയുടെ സ്നേഹാദരം.

എരവന്നൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എരവന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എഡ്യൂക്കേഷനൽ ആന്റ് കൾച്ചറൽ അസ്സോസിയേഷന്റെ (മെക്ക) ആഭിമുഖ്യത്തിൽ ആദരിച്ചു.ഒരു വ്യാഴവട്ടക്കാലത്തോളമായി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് സൗജന്യ പഠനക്യാമ്പ്,മോട്ടിവേഷൻ സെഷനുകൾ,കരിയർ ഗൈഡൻസ് ക്ലാസ്,മോഡൽ എക്‌സാമുകൾ,അനുമോദന സെഷനുകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നിൽക്കുകയാണ് മെക്ക.
     ഉന്നതവിജയികൾക്കുള്ള അനുമോദന ചടങ്ങിൽ എരവന്നൂർ മഹല്ല് ജമാഅത്ത് പ്രസിഡന്റ് മേനത്താട്ട് ഖാസിം മുസ്‌ലിയാർ,ക്യാമ്പ് ഡയറക്ടർ  പി.അബ്ദുറഹിമാൻ മാസ്റ്റർ,മെക്ക കൺവീനർ സഹീൻ അരീച്ചോല,ക്യാമ്പ് കോഡിനേറ്റർ റിയാസ് കെ.എരവന്നൂർ,ചെയർമാൻ നവാസ് ഇല്ലത്ത്,നുസ്രത്തുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി കെ.എം അബ്ദുൽ അസീസ്,,റാഹിൽ കെ.സി,സൽമാൻ ഫാരിസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
Don't Miss
© all rights reserved and made with by pkv24live